01:05am 11 November 2026
NEWS
കരകൗശല ശിൽപ്പശാല
26/08/2025  09:44 AM IST
nila
കരകൗശല ശിൽപ്പശാല

പുത്തൻകാവ്: മെത്രാപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി കരകൗശല ശിൽപ്പശാല നടത്തുന്നതാണ്. ശിൽപ്പശാലയുടെ ഉദ്ഘാടനം ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9.30 ന് ആർട്ടിസ്റ്റ് വിജയൻ കായംകുളം നിർവഹിക്കുന്നതാണ്. യോഗത്തിൽ സ്കൂൾ  പ്രിൻസിപ്പാൾ ജോൺ മാത്യു അദ്ധക്ഷത വഹിക്കും. വിവിധ സ്കൂളുകളിൽ നിന്ന് 50 യിൽ പരം വിദ്യാർത്ഥികളും അധ്യാപകരും 5 ദിവസത്തെ ശിൽപ്പശാല യിൽ പങ്കെടുക്കുന്നതായെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജീൻസി പോളും പ്രോഗ്രാം കൺവീനേഴ്സ് യായ ലിനു എബി,പ്രസാദ്. പി.ടൈറ്റസ് എന്നിവർ അറിയിച്ചു.

കരകൗശല ശിൽപ്പശാല
02/09/2025  08:35 PM IST
nila
കരകൗശല ശിൽപ്പശാല

ആറാട്ടുപുഴ: കലയിലൂടെ വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി പുത്തൻകാവ് മെത്രാപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ  നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലുള്ള കരകൗശല ശിൽപ്പശാല ആരംഭിച്ചു. ശിൽപ്പശാലയുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് വിജയൻ കായംകുളം നിർവഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ സിബി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.വിമല കുമാരി തിരുവനന്തപുരം, ബിജു ബി. ചിറയിൻകീഴ്, ലക്ഷമി ദാമോധരൻ, ബിജു എസ്; ബീന എം ജോർജ്,കെ.എസ് വിജയൻ, ലക്ഷമി ദാമോധരൻ,എന്നിവർ 5 ദിവസത്തെ ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നു.. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാനുവൽ പ്രകാരം തൽസമയ മൽസരത്തിൽ പുതുതായി ഉൾപ്പെടുത്തിയ 10 ഇനങ്ങൾക്കാണ് പരിശീലനം നൽകുന്നത്. യോഗത്തിൽ സ്ക്കൂൾ എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ജീൻസി പോൾ, പ്രോഗാം കൺവീനേഴ്സ് യായ ലിനു എബി,ജിൻസി രാജു,  ഷൈനി എലിസബേത്ത് മാത്യു, പ്രസാദ് പി.ടൈറ്റസ്, ബിജി, എബി അലക്സാണ്ടർ ഐശ്വര്യ എസ്,എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിൽ നിന്ന്50 തോളം വിദ്യാർത്ഥികളും അധ്യാപകരും ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.